Thekkumbhagam
St. Joseph’s Church
Forane: Chavara
Parish Priest: Very Rev. Fr. George Sebastian
Assistant Priest:
Liurgical Timing
Daily mass
Sunday Mass
Confession
Sunday Catechism
കൊല്ലം രൂപതയുടെ ആവീർഭാവ കാലത്തു തന്നെ മാമുകിൽ എന്നറിയെ ട്ടിരുന്ന തെക്കുംഭാഗ പ്രദേശത്ത് ക്രിസ്തു വിശ്വാസികളുടെ ഒരു ആരാധന സമൂഹം നിലനിന്നിരുന്നു. (Ref. A D 15-16 നൂറ്റാണ്ടുകളിലെ ചോർച്ചുഗീസ് മിഷനറിമാരുടെ യാത്രാവിവരണം ) നീണ്ടകര ഇടവകയുടെ ഭാഗമായിരുന്നു. AD 1650-70 കാലയളവിലാണ് ആദ്യ ദേവാലയം നിർമ്മിക്കപ്പെട്ടത്. ഈ ദേവാലയം ആദ്യ കാലങ്ങളിൽ കല്ലുവിള പള്ളി എന്നറിയപ്പെട്ടിരുന്നു. റവ.ഫാ.ഡേവിഡ് ഫെർണാണ്ടസ് ആയിരുന്നു ആദ്യത്തെ ഇടവക വികാരി . മാമുകിൽ എന്ന നാമധേയത്തിൽ ഇടവക സ്ഥാപിതമാവുകയും പിന്നീട് 1958 ൽ സെന്റ്.ജോസഫ് ഇടവക തെക്കുംഭാഗം എന്ന് പുനർ നാമകരണം ചെയ്തു. നാൾവഴികൾ 1547: പോർച്ചുഗീസ് മിഷണറിമാരുടെ പ്രേക്ഷിത സന്ദർശനം 1650-70 : ദേവാലയ നിർമ്മാണം 1868 : ഇടവക സ്ഥാപനം വി. യൗസേപ്പിന്റെ നാമത്തിൽ ബിഷപ്പ് മാരിയ എഫ്രേം ഗാരി ലോണിന്റെ ഉത്തരവിനാൽ . 1870: വി.യൗസേപ്പിന്റെ നാമഥേയത്തിൽ ആദ്യ വിദ്യാലയം 1901: സർക്കാർ അംഗീകാരം 1874 : ഞാറമ്മൂട് പ്രദേശത്ത് പുതിയ വിദ്യാലയം. 1901 മുതൽ അത് സെന്റ്.ജോൺസ് എൽ.പി.സ്കൂൾ. 1946 : ഫാ. ഗ്രിഗറി ലോറൻസ് ദേവാലയ പുനരുദ്ധാരണം ആരംഭിച്ചു. 1958: പുനരുദ്ധാരണ പണികൾ പൂർത്തിയാക്കി. അഭിവന്ദ്യ ബിഷപ്പ് ജെറോം എം. ഫെർണാണ്ടസ് മാമുകിൽ എന്ന പേര് മാറ്റി പകരം തെക്കുംഭാഗം സെന്റ്.ജോസഫ് ഇടവക എന്ന് പുനർ നാമകരണം ചെയ്തു. 1963 : മാലി ഭാഗത്ത് പ. ലൂർദ്ദ്മാ മാതാവിന്റെ പ്രാർത്ഥനാലയം. മോൺ. സ്റ്റനിസിലാവൂസിന്റെ നേതൃത്വത്തിൽ ലൂർദ്ദ് നഗർ എന്ന് നാമകരണം. 2000-ൽ അഭിവന്ദ്യ ജോസഫ് ജീ ഫെർണാണ്ടസ് പിതാവ് ഇടവകയായി പ്രഖ്യാപിച്ചു. 1974: റവ.ഫാ. ക്രിസ്റ്റി ഡാനിയൽ വികാരി . ലൂർദ്ദ് കോൺ വെൻറ്, പ്രീ പ്രൈമറി സ്കൂൾ 1988 : ദളവാപുരത്ത് വേളാങ്കണ്ണി മാതാ കുരിശടി . റവ.ഫാ. ഹോറസ് വേഗസ് വികാരി , ജോസഫ് പിതാവ് ആശീർവദിച്ചു. 1990: പള്ളിക്കൊടിയിൽ അമലോത്ഭവ മാതാ കുരിശ്ശടി 2000: റവ.ഫാ.സെബാസ്റ്റ്യൻ സെഫർണോസ് വികാരി. ദേവാലയം രണ്ടാം ഘട്ട പുനരുദ്ധാരണം. 2003: റവ.ഫാ. ടൈറ്റസ് ഫ്രാൻസിസ് ഇടവക വികാരി . തുടർന്ന് റവ.ഫാ.സജു വിൻസെന്റ് പുനരുദ്ധാരണം പൂർത്തിയാക്കി. 2003: വർഷാവസാനം അഭിവന്ദ്യ സ്റ്റാൻലി റോമൻ പിതാവ് ദേവാലയം ആശീർവദിച്ചു. 2005: സെന്റ്. സെബാസ്റ്റ്യൻ ഐലന്റിൽ വി.സെബസ്ത്യാനോസിന്റെ കുരിശ്ശടി. 2009: റവ.ഫാ.ജോസ് പ്രകാശ് ഇടവക വികാരി. ഞാറമൂട് ജപമാല കുരിശ്ശടി . 2011 : റവ.ഫാ. ഇമ്മാനുവൽ ജഗദീശൻ വികാരി . അമലോ അമാതാവിന്റെ പുതിയ കുരിശ്ശടി സ്ഥാപിച്ചു. 2014: റവ.ഫാ.ആന്റണി ജോൺ വികാരി : കാറ്റക്കിസം ഹാൾ സ്ഥാപിച്ചു. 2017: റവ.ഫാ.ജോസ് നെറ്റോ ഇടവക വികാരി. ഉറങ്ങുന്ന യുസേപ്പ് പിതാവിന്റെ തിരുസ്വരൂപം ദേവാലയത്തിൽ പ്രതിഷ്ഠിച്ചു. 2020: റവ.ഫാ. രാജേഷ് മാർട്ടിൻ ഇടവക വികാരി. ദേവാലയ മൂന്നാം ഘട്ട പുനരുദ്ധാരണം തുടങ്ങി പൂർത്തീകരിച്ചു. 2022: റവ.ഫാ.ജോർജ്ജ് സെബാസ്റ്റ്യൻ പുതിയ ഇടവക വികാരിയായി സേവനം അനുഷ്ഠിച്ചു വരുന്നു…